കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല
1962 ല്‍ ആരംഭിച്ച കേരളത്തിലെ ഒരു ജനകീയ പ്രസ്ഥാനമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. 1962 ല്‍ ശാസ്ത്രം സാധാരണക്കാര്‍ക്കു വേണ്ടി, മലയാളത്തില്‍ പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു കൂട്ടം എഴുത്തുകാര്‍ ചേര്‍ന്ന് തുടക്കം കുറിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് ഇന്ന് കേരളത്തിലെ സമഗ്ര പാരിസ്ഥിതിക സാമൂഹ്യ ആരോഗ്യ രംഗങ്ങളിലെ പ്രശ്നങ്ങളിലും വ്യക്തമായ നിലപാടുകളുമായി ഇടപ്പെട്ടു വരുന്നു. പാലക്കാട് ജില്ല കമ്മിറ്റിയുടെ ആസ്ഥാനം പാലക്കാട് ടയറ തെരുവിലാണ്.ജില്ല കമ്മിറ്റി അംഗങ്ങളുടെ വിലാസം താഴെ കൊടുക്കുന്നു. 10 മേഖലകളിലായി 70 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.